Tuesday, 1 January 2019

Menstrual Cup

Menstrual cup (മെൻസ്ട്രുവൽ കപ്പ്)
🚺🚺🚺🚺🚺🚺

പുതുവത്സരത്തിലെ ആദ്യ ദിനത്തിൽ മതിൽ കെട്ടാൻ പോകുന്നവരും, പോകാത്തവരും അറിഞ്ഞിരിക്കേണ്ട ഒന്ന്.

ആർത്തവത്തെ കുറിച്ച് തുറന്ന് സംസാരിക്കേണ്ട കാലമാണ് ഇപ്പോൾ കടന്ന് പൊയ്കൊണ്ടിരിക്കുന്നത്.

പരമ്പരാഗതമായി ഉപയോഗിച്ച് കൊണ്ടിരിക്കുന്ന പല മാർഗങ്ങളെക്കാളും കൂടുതൽ സൗകര്യപ്രദം ആണ് ഈ മെൻസ്ട്രുവൽ കപ്പ്.

നമ്മുടെ നാട്ടിൽ വെള്ളപ്പൊക്കം വന്ന സമയത്ത് ഏറ്റവും കൂടുതൽ വേണ്ടി വന്നത് സാനിറ്ററി പാഡുകൾ ആയിരുന്നു.

https://m.youtube.com/watch?v=6h-a6qVMj70

https://m.youtube.com/watch?v=Vawcn7ncWJE

ഇത് ഉപയോഗിച്ച് തുടങ്ങിയ പാശ്ചാത്യ വനിതകൾ സ്വന്തം  ജീവിതത്തെ സാനിട്ടറി നാപ്കിന്‍ യുഗമെന്നും മെനസ്ട്രല്‍ കപ്പ് യുഗമെന്നും രണ്ടായി പകുക്കുന്നു.
നാപ്കിന്‍ നശിപ്പിച്ച് കളയുക എന്നത് വല്ലാത്തൊരു വെല്ലുവിളി ആണ്. അതിനു പുറമേ സ്ത്രീ സൌഹൃദമല്ലാത്ത കേരളത്തിലെ ഓഫീസ്സുകളില്‍ പിരിയഡ് ദിവസങ്ങള്‍ കഴിച്ചു കൂട്ടുക എളുപ്പമല്ല. ഇത് മാറ്റാന്‍ ജോലിത്തിരക്കിനുള്ളില്‍ എളുപ്പവുമല്ല.
സിവില്‍ സ്റ്റേഷനടക്കമുള്ള സര്‍ക്കാര്‍ ഓഫീസ്സുകളിലെ സ്ഥിതി വളരെ ദയനീയമാണ്. പൊതു ടോയലറ്റും അവിടെക്കെത്താനുള്ള ദൂരവും ഇപ്പോഴും നേരം വെളുക്കാത്ത കുറെ മനുഷ്യരും!

മെനസ്ട്രല്‍ കപ്പാണെങ്കില്‍ 12 മണിക്കൂര്‍ ടെന്‍ഷൻ വേണ്ട. മാലിന്യ സംസ്കരണത്തെ കുറിച്ച് ചിന്തിക്കുകയേ വേണ്ട. ഒരിക്കല്‍ വാങ്ങിയാല്‍ 10 വര്‍ഷം ഉപയോഗിക്കാം. ഓരോ ഉപയോഗത്തിനു ശേഷവും നന്നായി തിളപ്പിച്ച് എടുത്ത് വെക്കുക. മാലിന്യം ഉണ്ടാകാതെ നോക്കുക എന്നതിനല്ലേ മാലിന്യ സംസ്കരണത്തിനേക്കാള്‍ പ്രാധാന്യം കൊടുക്കേണ്ടത്.?
ഒരുപാട് അരുതുകളും, അയ്യെകളും ശീലിച്ച നമ്മുടെ സ്ത്രീകള്‍ക്ക് മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുക കീറാമുട്ടിയാണ്. ആദ്യ ദിവസത്തെ ഒരു ബുദ്ധിമുട്ടേ ഉണ്ടാകൂ.

ഇത് വച്ച് സ്വിമ്മിങ് പൂളിൽ വരെ പോകാം. പാഡ് വച്ച് നടക്കുന്നത് പോലെ ഉള്ള ബുദ്ധിമുട്ടുകൾ ഉണ്ടാവുകയും ഇല്ല. പല വലിപ്പം ഉള്ളവ മാർക്കറ്റിൽ ലഭ്യമാണ്. എങ്ങിനെ ഉപയോഗിക്കണം എന്നതിനെക്കുറിച്ച് ധാരാളം യൂട്യൂബ് വീഡിയോകൾ ലഭ്യമാണ്. ഒന്ന് രണ്ട് തവണ കൊണ്ട് തന്നെ സ്ത്രീകൾക്ക് ഇത് വളരെ ഈസി ആയി എളുപ്പം ആയി അനുഭവപ്പെടും.

2019 തുടങ്ങുന്നത് ഇങ്ങിനെ ഒരു നല്ല മാറ്റത്തോടെ ആകട്ടെ...