അഖണ്ഡ ഭാരതം കെട്ടിപ്പൊക്കാൻ നടക്കുന്നവർ, സിറിയയെ ഓർക്കുക.
സിറിയയെ നിങ്ങൾ കണ്ടില്ലെന്ന് നടിക്കുകയാണ്. നിങ്ങൾ മാത്രമല്ല, ലോകവും.
സിറിയയിൽ നടന്നു കൊണ്ടിരിക്കുന്നതും നടന്നു കഴിഞ്ഞതുമെല്ലാം വാക്കുകൾ കൊണ്ട് വരച്ചിടാവുന്നതിലപ്പുറമാണ്. കുറച്ച് വർഷങ്ങൾക്ക് മുൻപ് സമാധാനപരമായി തുടങ്ങിയ പ്രതിഷേധം ഇന്ന് രാസായുധപ്രയോഗം വരെ എത്തിനിൽക്കുന്നു.
മരിച്ചവർക്കും പരിക്കേറ്റവർക്കും കൃത്യമായ കണക്കുകളില്ല. യുണൈറ്റഡ് നേഷൻസിന്റെ കണക്കനുസരിച്ച് അഞ്ച് വർഷം കൊണ്ട് മരിച്ചവരുടെ എണ്ണം 3.21 ലക്ഷം കവിഞ്ഞു. അനൗദ്യോഗിക കണക്കുകൾ പറയുന്നത് 5 ലക്ഷത്തിനു മുകളിലാണിതെന്നാണ്. 50 ലക്ഷത്തിനു മുകളിൽ മനുഷ്യർ സിറിയയിൽ നിന്ന് പലായനം ചെയ്തു. 63 ലക്ഷത്തിനു മുകളിൽ സിറിയക്കാർ രാജ്യത്തിനകത്തു തന്നെ ചിതറിക്കപ്പെട്ടിരിക്കുകയാണ്. 85% സിറിയക്കാർ ദാരിദ്ര്യത്തിൽ കഴിയുന്നു. ഇതിൽത്തന്നെ 66% കടുത്ത ദാരിദ്ര്യമനുഭവിക്കുന്നുണ്ട്. 18 ലക്ഷത്തോളം കുഞ്ഞുങ്ങൾക്ക് സ്കൂളില്ലാതെയായി. . ഇതിനെല്ലാം പുറമെയാണു സഹായം ലഭിക്കാൻ പോലും ലൈംഗിക ചൂഷണത്തിനിരയാവേണ്ടിവരുന്ന സ്ത്രീകളും ബോംബാക്രമണത്തിൽ കൊല്ലപ്പെടുന്ന കുഞ്ഞുങ്ങളും.
സിറിയ അന്ന്.
********
Syria was a region referred to often in the Bible. In one well-known account, the apostle Paul cited the “road to Damascus”—the largest city in Syria—as the place where he had visions that led to his Conversion.
ഒരിക്കൽ സിറിയ ഒരു പറുദീസ ആയിരുന്നു. അന്നവരുടെ മരുഭൂമിയിൽ മാതള നാരകം പൂത്തിരുന്നു. അവരുടെ കുഞ്ഞുങ്ങൾ ബധാം മിൽക്കും ഈന്ത പഴങ്ങളും കഴിച്ചു വളർന്നു. ആകാശത്തിലേക്കു നോക്കി നക്ഷത്രങ്ങളെ എണ്ണുന്നതു അവരുടെ വിനോദമായിരുന്നു.അവരുടെ പൂന്തോട്ടങ്ങളിൽ പൂമ്പാറ്റകൾ പാറിനടന്നു.
ഒരിക്കൽ വിനോദത്തിനായി ആളുകൾ സിറിയയിലേക്കു കപ്പൽ കയറി.
സിറിയ ഇന്ന്.
******
സിറിയ,
ഇന്ന് ഒരു രാഷ്ട്രമല്ല
നിലവിളിയാണ്, ഈ പ്രദേശം ഇന്ന് ഭൂമിയിലെ നരകം ആണ്.
അതിജീവനത്തിന്‍റെ നാളെകൾ സ്വപ്നം മാത്രമാക്കിയ രാജ്യം. നിലാവകന്നുപോയ സമതലങ്ങളുടെ,
പൂക്കാന്‍ മറന്നുപോയ ഈന്തപ്പനകളുടെ,
മേയാന്‍ മറന്ന ഒട്ടകക്കൂട്ടങ്ങളുടെ സിറിയ.
അതെ, ലോകശക്തികളുടെ ബലപരീക്ഷണ ഭൂമിയായി മാറിയ നാട്. കിഴക്കന്‍ ഘൗട്ടയില്‍ മാത്രം ഈയിടെ കൊല്ലപ്പെട്ടവരുടെ എണ്ണം ആയിരം കവിഞ്ഞു
*****
സിറിയയും, യെമനും അഫ്ഘാനും, മ്യാൻമറും, തുടങ്ങീ വളരെ പഴക്കമുള്ളതും അതിലേറെ
നാഗരികതയുടെയും സംസ്കാരത്തിന്റെയും
ചരിത്രം പറയാനുള്ള രാഷ്ട്രങ്ങൾ...പോരാട്ടങ്ങളുടെയും
സഹനത്തിന്റെയും ചരിത്രമുറങ്ങുന്നതും,
ഭൂമിശാസ്ത്രപരമായി
ഏറെ സൗന്ദര്യമുള്ളതുമായ പ്രദേശങ്ങൾ...ഇന്ന് ചിതറി തെറിച്ച ശരീരങ്ങളും
തകർക്കപ്പെട്ട കെട്ടിടങ്ങളും
വിലാപങ്ങളും
അനാഥമാക്കപ്പെട്ട കുഞ്ഞുങ്ങളും
പലായനത്തിനൊരുങ്ങി കെട്ടിവെച്ച മാറാപ്പുകളുമായി മാറിയത് എന്തുകൊണ്ടായിരിക്കും?
ചോദ്യങ്ങൾ കടങ്കഥകൾ ആവുന്ന ലോകത്താണ് നാം ഇന്നുള്ളത്. രാജ്യങ്ങളുടെ
അതിർ വരമ്പുകൾ മാറ്റപ്പെടുന്നത് നമ്മുടെ കണ്മുന്നിലാണ് .
ചിലർക്ക് സ്വാതന്ത്ര്യം ലഭ്യമാവുമ്പോൾ മറ്റു ചിലരുടെ സ്വാതന്ത്ര്യങ്ങൾ നഷ്ടപ്പെടുന്നു. കപട സ്വാതന്ത്ര്യങ്ങൾക്കുവേണ്ടി മനുഷ്യ സഞ്ചയങ്ങൾ ബലിയാക്കപ്പെടുന്നു.
ഈ ലോകം മനുഷ്യന്റെ വികാരങ്ങൾ പരീക്ഷിക്കപ്പെടാനുള്ളത് മാത്രമാണെന്നവ വിളിച്ചറിയിക്കുന്നത് പോലെ.
നീതി നിഷേധങ്ങൾക്ക് കൈയ്യും കണക്കുമില്ല . 99 ശതമാനവും മനുഷ്യ കരങ്ങൾ കൊണ്ടുണ്ടാവുന്ന നീതി നിഷേധങ്ങൾ, ക്രൂരതകൾ, നരഹത്യകൾ, വംശീയ നിർമൂലനങ്ങൾ.
സഹവർത്തിത്വം നഷ്ടപെട്ട മനുഷ്യർ അവന്റെ ജീവിതം സ്വയം തന്നെ ദുഷ്ക്കരമാക്കികൊണ്ടിരിക്കുകയാണ്. യുദ്ധത്തിലൂടെ ഒരിക്കലും സമാധാനം സൃഷ്ടിക്കാൻ കഴിയില്ല. മനുഷ്യൻ എത്ര ചരിത്രമുണ്ടായാലും പഠിക്കാത്തതും അതുതന്നെ.