തൃശ്ശൂരിനെ കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്ന് വിളിക്കുന്നത് തികച്ചും അർഹം തന്നെയാണ്. അത്രയും വൈവിദ്ധ്യമാർന്നതാണ് തൃശ്ശൂരിന്റെ സംസ്കാരം പൈതൃകം. ദ്രാവിഡന്മാരുടെ രാജാക്കന്മാരായിരുന്ന ചേര രാജാക്കന്മാരുടെ തലസ്ഥാനം തൃശ്ശൂർ ജില്ലയിലെ മഹോദയപുരം (ഇന്നത്തെ കൊടുങ്ങല്ലൂർ) ആയിരുന്നു. പ്രസിദ്ധരായ പല തമിഴ് കവികളും അന്ന് ഇവിടെ ജീവിച്ചിരുന്നു. സംഘകാലത്തെ പല കൃതികളും ഇവിടെ വച്ചാണ് രചിക്കപ്പെട്ടിരുന്നത്. അക്കാലത്ത് യവനരും തൃശ്ശൂരിൽ വന്ന് സ്ഥിര താമസമാക്കിയിട്ടുണ്ട്. പിന്നീട് ജൈന ബുദ്ധമതങ്ങളുടെ കാലത്തും തൃശ്ശൂർ ഒരു പ്രധാന താവളമായി മാറി. ആര്യന്മാർ അവരുടെ പ്രധാനപ്പെട്ട പല ക്ഷേത്രങ്ങളും ഇവിടെ പണിതുയർത്തി. സംസ്കൃത പഠനത്തിന് ഇവിടെ സ്ഥാപിക്കപ്പെട്ട മഠത്തിലാണ് ശ്രീ ശങ്കരനേ പോലുള്ള തദ്ദേശീയ സന്യാസിമാരും അർണ്ണോസ് പാതിരി പോലുള്ള വൈദേശിക മിഷണറിമാരും പഠിച്ചത്.
ആദ്യമായി യഹൂദന്മാർ വന്നെത്തിയത് കൊടുങ്ങല്ലൂരിലാണ്ക്രിസ്ത്യാനികൾ അവരുടെ ആദ്യകാല കേന്ദ്രമാക്കിയതും ഇവിടെ തന്നെ. മുസ്ലീങ്ങളുടെ ആദ്യത്തെ പള്ളിയായ ചേരമാൻ ജൂമാ മസ്ജിദ് ഈ ജില്ലയിലാണ് പണിതിരിക്കുന്നത്. കൽദായ സഭയുടെ കേരളത്തിലെ ആസ്ഥാനം തൃശ്ശൂർ ആണ്.
പെരൂർ അഥവാ പെരിയഊർ (വലിയ നാട്) എന്നതിനോട് തിരുശിവ എന്ന വിശേഷണം ചേർന്നതാണ് യഥാർത്ഥത്തിൽ തൃശ്ശിവപേരൂർ ആയത് എന്ന് ചരിത്രകാരനായ വി.വി.കെ.വാലത്ത് തന്റെ പ്രസിദ്ധമായ കേരളത്തിലെ സ്ഥലചരിത്രങ്ങൾ എന്ന ഗ്രന്ഥത്തിൽ പറയുന്നു.
പ്രമുഖ സാഹിത്യ നായകന്മാരുടെ പ്രവർത്തന രംഗമായിരുന്നിട്ടുണ്ട് ഈ ജില്ല. ‘കൊടുങ്ങല്ലൂർ കളരി’ മലയാളസാഹിത്യത്തിന് വിലയേറിയ സംഭാവനകൾ നൽകിയിട്ടുണ്ട്. പച്ച മലയാളം എന്ന പ്രസ്ഥാനവും കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാനും ഈ ജില്ലയുടെ സംഭാവനകൾ ആണ്. സി.പി.അച്യുതമേനോൻ, ആറ്റൂർ കൃഷ്ണപിഷാരടി, വള്ളത്തോൾ നാരായണമേനോൻ, ജോസഫ് മുണ്ടശ്ശേരി, നാലാപ്പാട്ട് നാരായണമേനോൻ, ബാലാമണിയമ്മ, കമലാസുരയ്യ, സി.വി ശ്രീരാമൻ തുടങ്ങിയ പ്രഗല്ഭരായ പല സാഹിത്യകാരന്മാരും ഈ ജില്ലക്കാരാണ്. കേരള കലാമണ്ഡലം (1930) ചെറുതുരുത്തി, കേരള സാഹിത്യ അക്കാദമി (1956) , കേരള സംഗീതനാടക അക്കാദമി, ഉണ്ണായിവാര്യർ സ്മാരക നിലയം (ഇരിങ്ങാലക്കുട), കേരള ലളിതകലാ അക്കാദമി (1962) , റീജിയണൽ തീയറ്റർ , തൃശൂർ മൃഗശാല, പുരാവസ്തു പ്രദർശന ശാല, അപ്പൻ തമ്പുരാൻ സ്മാരകം (അയ്യന്തോൾ) എന്നീ സാഹിത്യ സാംസ്കാരിക കലാ സ്ഥാപനങ്ങൾ തൃശൂർ ജില്ലയിലാണ്. തൃശൂരിലെ ഗ്രന്ഥശാല 1873ലാണ് സ്ഥാപിച്ചത്. പുറനാട്ടുകരയിലെ ശ്രീരാമകൃഷ്ണാശ്രാമം 1927ലണ് സ്ഥാപിച്ചത്.
ലോകത്തിലെ എവിടെയുമുള്ള തൃശ്ശൂർക്കാർ അഭിമാനത്തോടെ ഓർമ്മിക്കുന്ന ഒരു സംഭവമാണ്.ഗജവീരന്മാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള കൂട്ടി എഴുന്നള്ളിപ്പിന്റെ ഗാംഭീര്യവും ശാസ്ത്രീയമായ മേളക്കൊഴുപ്പും വർണ്ണശബളമായ കുടമാറ്റവും കൊണ്ട് ഇത് സ്വദേശിയരെ മാത്രമല്ല വിദേശീയരേയും കോൾമയിർ കൊള്ളിക്കുന്നു.
കഥകളി, കൂടിയാട്ടം, ചാക്യാർ കൂത്ത് തുടങ്ങിയവ തൃശ്ശൂരിന്റെ സ്വന്തം കലകൾ ആണ്.
മലയാളത്തിൽ ഒരു സിനിമ ഉണ്ടാകുന്നതിനു മുമ്പു (1928) തന്നെ ഇവിടെ ചലച്ചിത്രങ്ങൽ പ്രദർശിപ്പിച്ചിരിന്നു. കേരളത്തിൽ ആദ്യമായി സിനിമ പ്രദർശിപ്പിച്ചത് തൃശൂരിലെ കെ.ഡബ്ലിയു. (കാട്ടൂക്കാരൻ വാറുണി) ജോസഫ് ആണ്. “ജോസ് ബയോസ്കോപ്പ്സ്” എന്ന പേരിൽ. കേരളത്തിലെ ആദ്യത്തെ തന്നെ സിനിമാശാലയാണ്, തൃശൂർ രാമവർമ്മ (1925) ഇപ്പോഴത്തെ ബിന്ദു തിയ്യറ്റർ. തൃശൂർ ജോസ് (1930)തിയ്യറ്റർ.
തൃശ്ശൂർ ജില്ല കായിക പരമായി ഒരു നല്ല താരനിര കേരളത്തിനും ഇന്ത്യക്കും സംഭാവന ചെയ്തിട്ടുണ്ട്. ഇന്ത്യൻ ഫുട്ബോൾ താരങ്ങളായിരുന്ന ഐ.എം. വിജയൻ, ജോ പോൾ അഞ്ചേരി, സി.വി. പാപ്പച്ചൻ തുടങ്ങിയവർ ഇതിൽ പ്രമുഖരാണ്.
1789 തൃശ്ശൂരിനെ സംബന്ധിച്ച് ഭയാനകമായ വർഷമായിരുന്നു. നിരവധി കെട്ടിടങ്ങളും കൊട്ടാരങ്ങളും ക്ഷേത്രങ്ങളും പടയോട്ടത്തിൽ നശിപ്പിക്കപ്പെട്ടു. അതിനു ശേഷമാണ് ശക്തൻ തമ്പുരാൻ ഭരണം ഏറ്റെടുക്കുന്നത്. പടയോട്ടക്കാലത്ത് ഉണ്ടായ നാശനഷ്ടങ്ങൾ പുന:രുദ്ധാരണം ചെയ്യ്ത് തൃശ്ശൂരിനെ പുതിയ രൂപത്തിലേക്കാക്കിയത് ശക്തൻ തമ്പുരാനാണ്.
ദക്ഷിണേന്ത്യയുടെ രാഷ്ട്രീയ ചരിത്രക്കാലത്ത് തൃശ്ശൂർ ഒരു സുപ്രധാനഭാഗം വഹിച്ചീട്ടുണ്ട്. 1919-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ഒരു നിർവാഹക സംഘം തൃശ്ശൂരിൽ രൂപവത്കരിക്കുകയുണ്ടായി. 1921-ൽ പൗരവകാശ നിയമ ലംഘനം നടത്തികൊണ്ട് ഒരുപാട് വ്യക്തികൾ അറസ്റ്റിലാകുകയും ജയിലിലകപ്പെടുകയുമുണ്ടായി. ഗൂരുവായൂർ സത്യാഗ്രഹം, വൈദ്യുതി സമരം, ഉത്തരവാദ ഭരണപ്രക്ഷോഭണം, പ്രജാമണ്ഡലം മുതലായ പ്രക്ഷോഭണങ്ങളും സമരങ്ങളും ജില്ലയിൽ ജനകീയ പ്രസ്ഥാനങ്ങൾ ആഴത്തിൽ വേരോടാനുതകിയ സംഭവങ്ങൾ ആണ്.
ഷോളയാർ, പെരിങ്ങൽകുത്ത് എന്നീ ജലവൈദ്യുത പദ്ധതികൾ ഇവിടെയാണ്.
വിദ്യാഭ്യാസപരമായും നമ്മൾ മുൻപന്തിയിലാണ്.
സ്വകാര്യമേഖലയിൽ
സെൻറ് തോമസ്സ് കോളേജ് (1919),
സെൻറ്മേരീസ്(1946) ,
കേരളവർമ(1947),
ഗവ. ഫൈൻ ആർട്സ് കോളേജ്, ഗവ. ട്രെയിനിങ് കോളേജ്, മെഡിക്കൽ കോളേജ് (1982), ഗവ. ലൊ കോളേജ്, ഗവ. എൻജിനീറിങ് കോളേജുകൾ, ഗവ. വെറ്റിനറി കോളേജ് തുടങ്ങിയ എണ്ണിയാൽ തീരാത്ത കോളേജുകളും ഉണ്ട്.
കേരള കാർഷിക സർവകലാശാലയും ഇവിടെ ആണ്. ചെറുത്തുരുത്തിയിലെ കേരള കലാമണ്ഡലം, ഇരിങ്ങാലക്കുടയിലെ ഉണ്ണായിവാരിയർ സ്മാരകനിലയം, പാവറട്ടിയിലെ സംസ്കൃതപാഠശാല (കേന്ദ്രീയ സംസ്കൃത പാഠശാല) ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആണ്.
വ്യവസായ കേരള ചരിത്രത്തിലും തൃശൂരിന് വളരെയധികം പ്രധാന്യമുണ്ട്. വ്യാപാരത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെ. തൃശൂർ സ്വർണ്ണ വ്യാപാരത്തിന് പേരു കേട്ട സ്ഥലമാണ്.
ഇന്ത്യയിൽ മുംബൈ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സ്വർണ്ണക്കടകളുള്ളതും സ്വർണ്ണ വ്യാപാരം നടക്കുന്നതും തൃശൂർ നഗരത്തിലാണ്. തൃശൂർ നഗരത്തിലെ ഹൈറോഡിൽ മാത്രമായി അൻപതോളം സ്വർണ്ണ കടകൾ ഉണ്ട്. ആഗോള വ്യാപകമായ പല സ്വർണ്ണവ്യാപാര പ്രസ്ഥാനങ്ങളും ഇവിടെ നിന്നാണ് തുടക്കം കുറിച്ചത്. പേരു കേട്ട സ്വർണ്ണാഭരണ നിർമ്മാകേന്ദ്രം കൂടിയാണ് തൃശ്ശൂർ ജില്ല.
തൃശ്ശൂർ അതിന്റെ തുണി വ്യവസായങ്ങൾ കൊണ്ട് സമ്പന്നമാണ്. അളഗപ്പനഗറിലെ അളഗപ്പ ടെക്സ്റ്റൈൽസ്, പുല്ലഴിയിലെ ലക്ഷ്മി കോട്ടൻ മിൽ, നാട്ടികയിലെ തൃശ്ശൂർ കോട്ടൺ മിൽസ്, അത്താണിയിലെ രാജഗോപാൽ മിൽസ്, തൃശ്ശൂരിൽ തന്നെയുള്ള സിതാറാം.
അങ്ങനെ എല്ലാ മേഖലയിലും തൃശ്ശൂർ തനതായ സ്ഥാനം അലങ്കരിക്കുന്നു.

No comments:
Post a Comment