Wednesday, 7 March 2018

ഇന്നും ഇരുട്ടിൽ തനിച്ച് നടക്കാൻ കഴിയാത്ത ജന്മങ്ങൾ

ഓരോരോ ദിനവും പുലരുമ്പോൾ-
കേൾക്കുന്നോതോരോ  കഥകൾ...
തല്ലിക്കൊഴിച്ച പൂവുകൾ, പൂമൊട്ടുകൾ...,
ഞെട്ടറ്റു വീണും, വാടിക്കൊഴിഞ്ഞും
ചവിട്ടേറ്റ് വീണ്ടും താഡനമേറ്റവർ..
ഇന്ന് നീ നാളെ ഞാൻ എന്നൊരു ഭീതിയുമായ്,
ദിനങ്ങൾ തള്ളി നീക്കാനോ സത്രീ ജന്മങ്ങൾ....⁉

ദേശത്തിന്റെ അതിരുകൾക്കപ്പുറത്ത്, ലോകത്തെമ്പാടുമുള്ള വനിതകൾക്കായി ഒരു ദിനം എന്ന ചിന്തയിൽ നിന്നാണ് വനിതാദിനാചരണം ഉരുത്തിരിഞ്ഞത്. ഈ ദിനത്തിന് ഒരുപാട് ചരിത്രനിമിഷങ്ങളുടെ ഓർമകൾ കൂട്ടുണ്ട്. സ്വന്തം ജോലിസ്ഥലത്തെ സൗകര്യങ്ങളും ജീവിത സാഹചര്യങ്ങളും മെച്ചപ്പെടുത്താനായി സ്ത്രീകൾ നടത്തിയ മുന്നേറ്റത്തിന്റെ പിൻബലവും, വ്യവസായ കുത്തകകളുടെ ആധിപത്യത്തിനുമേൽ വിയർപ്പും കണ്ണീരും കൊണ്ട് സ്ത്രീകൾ വരിച്ച വിജയത്തിന്റെ കഥയും അവയിൽ പ്രധാനപ്പെട്ടവ. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വ്യാവസായിക വളർച്ചയിലേക്ക് കാലൂന്നിയിരുന്ന പല രാജ്യങ്ങളിലും കുറഞ്ഞ വേതനത്തിലും മോശപ്പെട്ട തൊഴിൽ ചുറ്റുപാടിലും ജീവിക്കേണ്ടിവന്ന സ്ത്രീകളുടെ കരളുറപ്പിന്റെ അനുസ്മരണമാണ് അന്താരാഷ്ട്ര വനിതാദിനമെന്ന ആശയത്തിന് പാതയൊരുക്കിയത്.
പെണ്ണായി പിറന്നവള് സമൂഹത്തില് എന്ത് നേടി, എവിടെ എത്തി, എന്നി ആശങ്കകളും ഒപ്പം മനസ്സിൽ എത്തുന്നു. ഇതുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ വനിതാദിനം എന്ന ആശയം ആവിർഭവിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്ക് നേരെ അരങ്ങേറുന്ന കുറ്റകൃത്യങ്ങളില്‍ ലോകം ഇപ്പോഴും നടുങ്ങി നില്‍ക്കുമ്പോഴാണ് ഈ വനിതാ ദിനത്തിന്റെ പ്രാധാന്യം കൂടി വരുന്നത്. വിദ്യാഭ്യാസ നിലവാരത്തിലും സാമൂഹിക – സാമ്പത്തിക നിലയിലും സ്ത്രീകള്‍ മുന്നോട്ട് തന്നെയാണ്. അതേസമയം സ്വന്തം വീട്ടില്‍ പോലും അവര്‍ സുരക്ഷിതരല്ലെന്ന ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യവും. ശാരീരികവും മാനസികവും സാമ്പത്തികവുമായ ചൂഷണങ്ങള്‍ക്ക് സ്ത്രീകള്‍ വിധേയരാകുന്ന സ്ത്രീകളുടെ എണ്ണം കൂടിവരുന്നതായാണ് കേരളത്തില്‍ നിന്നും, ഇന്ത്യയില്‍ ഒട്ടാകെ നിന്നും പുറത്ത് വരുന്ന വാര്‍ത്തകളിലൂടെ വ്യക്തമാകുന്നത്. ലൈംഗിക വൈകൃതങ്ങള്‍ക്ക് സ്ത്രീകള്‍ മുതല്‍ പിഞ്ചു പെണ്‍കുഞ്ഞുങ്ങള്‍ പോലും ഇരകളായി മാറുന്നു. വ്യവസായ മേഖലയുടെ വളർച്ചയോടെയാണ് അന്താരാഷ്ട്ര വനിത ദിനം എന്ന ആശയം രൂപപ്പെടുന്നത്. 1909 ഫെബ്രുവരി 28ന് US ൽ ആണ് ആദ്യ വനിതാ ദിനം ആചരിച്ചത്. സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മേഖലകളില് സ്ത്രീകളുടെ പ്രാധിനിധ്യം അംഗീകരിച്ചു കിട്ടുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഈ ദിനം ആരംഭിച്ചത്. ജോലിക്കിടയില് അനുഭവിക്കേണ്ടി വരുന്ന പലരീതിയിലെ സമ്മർദ്ദങ്ങളാണ് സ്ത്രീകളെ സംഘടിതമയി പ്രതിഷേധിക്കാൻ പ്രേരിപ്പിച്ചത്. ഇതിന്റെ ഭാഗമായി 1857 മാര്ച്ച് എട്ടിന് ന്യൂയോർക്കിൽ വമ്പിച്ച പ്രകടനം നടക്കുകയുണ്ടായി. പൊലീസിന്റെ സഹായത്തോടെ ഭരണകൂടം ഈ പ്രതിഷേധത്തെ ശക്തമായി അടിച്ചൊതുക്കാൻ ശ്രമിച്ചു  എങ്കിലും ഇത്തരത്തിലുള്ള പ്രതിഷേധ പ്രകടനങ്ങൾക്ക് ന്യൂയോർക്ക് സിറ്റി തുടർന്നുള്ള ഓരോ വർഷവും സാക്ഷ്യം വഹിച്ചു. ഒന്നാംലോക മഹായുദ്ധത്തിന്റെ തുടക്കത്തിൽ 1913 മാർച്ച് എട്ടാം തീയതി യൂറോപ്പിലൊട്ടാകെ സ്ത്രീകളുടെ നേതൃത്വത്തില് ഒരു സമാധാന റാലി സംഘടിപ്പിക്കപ്പെട്ടു, തുടർന്നാണ് ആ സുദിനം വനിത ദിനമായി ആചരിക്കാൻ തുടങ്ങിയത്.

ചരിത്രം ആവേശമുണർത്തുന്നത് തന്നെയാണെങ്കിലും ഇന്നത്തെ സമൂഹത്തിൽ സ്ത്രീ എന്തു നേടി എന്നത് വലിയൊരു ചോദ്യചിഹ്നമായി നമുക്ക് മുന്നിൽ നിൽക്കുകയാണ്. സാമൂഹികമായും തൊഴിൽപരരമായും സ്ത്രീ പുരുഷനൊപ്പം എത്തിനില്ക്കുന്നു എന്നു ആവർത്തിച്ച് അവകാശപ്പേടുമ്പോഴും സ്വന്തം കുടുംബത്തിൽ പോലും അവൾ സുരക്ഷിതയല്ലെന്ന ഞെട്ടിക്കുന്ന യാഥാർത്ഥ്യം മനസ്സിൽ ഊട്ടിയുറപ്പിക്കപ്പെടുകയാണ്. ഈ കാലഘട്ടത്തിലും ഒരു യാത്ര പോകേണ്ടി വരുമ്പോൾ ഒന്ന് മൂത്രമൊഴിക്കണമെങ്കിൽ ഏതെങ്കിലും ഹോട്ടലിൽ കയറി ആഹാരം കഴിച്ചാല് ചിലപ്പോൾ കാര്യം നടക്കും. അല്ലെങ്കിൽ വീടെത്തുന്ന വരെയോ എത്തേണ്ട സ്ഥലത്തു എത്തുന്ന വരെയോ പ്രാഥമിക കൃത്യം നടത്താൻ പറ്റാതെ അവസാനം യൂറിനറി ഇൻഫെക്ഷനും ആയിത്തീരുന്നു.

ഓരോ ബജറ്റിലും സ്ത്രീകൾക്ക് പബ്ലിക് കംഫേർട് സ്റ്റേഷനുകൾ ക്കായി കോടികൾ വകയിരുത്തുന്നതല്ലാതെ അതൊന്നു നടപ്പിലാക്കി കാണുന്നില്ല.
അതിനായി മഹിളാരത്നങ്ങളോ സംഘടനകളോ  മുന്നിട്ടിറങ്ങുന്നതും കാണാനില്ല.
എല്ലാ രംഗങ്ങളിലും മാറ്റം ഉണ്ടാകുന്ന പോലെ സ്ത്രീയോടുള്ള സമൂഹത്തിന്റെ ചിന്താഗതിയിലും മാറ്റങ്ങൾ ഉണ്ടാകുമെന്നു ആഗ്രഹിക്കാൻ മാത്രമേ ഈ വനിതാദിനത്തിലും നമുക്കു സാധിക്കൂ..
എല്ലാവർക്കും വനിതാദിന ആശംസകൾ !🌹🌹🌹

No comments:

Post a Comment